കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്തിന്‍റെ സമുദ്രാർത്തി വഴി നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച നാല് നുഴഞ്ഞുകയറ്റക്കാരെ സായുധ സേന പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുവൈത്ത് സമുദ്രമേഖലയിൽ സംശയാസ്പദമായ രീതിയിൽ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇടപെട്ട സുരക്ഷാ സേന ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ ഉതൈബിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. പിടിയിലായവർ മതിയായ യാത്രാരേഖകളില്ലാതെ കടൽമാർഗ്ഗം കുവൈത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പിടിയിലായവർ ഏത് രാജ്യക്കാരാണെന്ന വിവരം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
Kuwaiti military captures four infiltrators who attempted to violate territorial waters


































