കുവൈത്ത്: ( gcc.truevisionnews.com ) ഫർവാനിയ ഗവർണറേറ്റിലെ ഒരു വ്യാപാരസ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിൽക്കാൻ വച്ചിരുന്ന 657 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, സ്ത്രീകളുടെ ആക്സസറികൾ. കട അടച്ചുപൂട്ടുകയും കേസ് കോമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഒരു ഫാക്ടറിയിൽ പബ്ലിക് ഫുഡ് അതോറിറ്റി നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. മനുഷ്യോപയോഗത്തിന് അയോഗ്യമായ 10,071 കിലോഗ്രാം പഴകിയ പച്ചക്കറികൾ കണ്ടെത്തി നശിപ്പിച്ചു .വൃത്തിഹീനമായ സാഹചര്യം. ലൈസൻസില്ലാതെ പ്രവർത്തിക്കൽ. ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളെ നിയമിക്കൽ. നിയമലംഘനം നടത്തിയ ഫാക്ടറി അധികൃതർ അടച്ചുപൂട്ടി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
657 fake branded products seized in Kuwait; action taken against the company


































