( gcc.truevisionnews.com ) ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ സെക്യൂരിറ്റി ഡയറക്ടറേറ്റും വാണിജ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ രണ്ടുപേരെ അധികൃതർ അറസ്റ്റ് ചെയ്തു.
കാലാവധി കഴിഞ്ഞ ടയറുകളിലെ പഴയ തീയതികൾ പ്രത്യേക രാസവസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ച് മായ്ച്ചുകളയുന്നു. പകരം പുതിയ നിർമ്മാണ തീയതികൾ രേഖപ്പെടുത്തി വിപണിയിലെത്തിക്കുന്നു. വിവിധ വലിപ്പത്തിലുള്ള 1200 ഓളം ടയറുകൾ സൂക്ഷിച്ച നിരവധി കണ്ടെയ്നറുകൾ അധികൃതർ പിടിച്ചെടുത്തു.
കുവൈത്തിലെ കഠിനമായ ചൂടിൽ ഗുണനിലവാരമില്ലാത്ത ടയറുകൾ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷയ്ക്കും മനുഷ്യജീവനും ഭീഷണിയുയർത്തുന്ന ഇത്തരം വ്യാജ ടയറുകൾ വിൽക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
വാണിജ്യ വഞ്ചനയ്ക്കും പൊതുജനാരോഗ്യം അപകടത്തിലാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ കർശന പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
'New' date on old tires; Huge fraud gang arrested in Kuwait




































