---
title: "കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു"
english_title: "School student from Kuttiadi, Kozhikode dies in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357657/school-student-from-kuttiadi-kozhikode-dies-in-qatar"
published_at: "2026-05-06T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faf0f0d8dc1_valayannur.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

> **Lead Summary:** **ഖത്തർ : ** കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു.

## Article Content

**ഖത്തർ : ** കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു.

കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ,സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് മരിച്ചത്.

എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്നു. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു.

മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357657/school-student-from-kuttiadi-kozhikode-dies-in-qatar)