ഹജ് തീർഥാടകർക്ക് മൂന്ന് വാക്സീനുകൾ നിർബന്ധം; കർശന നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

ഹജ് തീർഥാടകർക്ക് മൂന്ന് വാക്സീനുകൾ നിർബന്ധം; കർശന നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം
May 6, 2026 05:12 PM | By Susmitha Surendran

മക്ക : (https://gcc.truevisionnews.com/) ഹജ് തീർഥാടനത്തിനു സൗദി അറേബ്യയിൽനിന്ന് എത്തുന്ന ആഭ്യന്തര തീർഥാടകർക്ക് മൂന്നു വാക്സീനുകൾ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ്-19, ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നീ വാക്സീനുകളാണ് എടുക്കേണ്ടത്. ഹജ് കർമങ്ങൾ തുടങ്ങുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സീനുകൾ സ്വീകരിച്ചിരിക്കണം. വാക്സീൻ സ്വീകരിച്ചതിന്റെ വിവരങ്ങൾ 'തവക്കൽനാ' ആപ്പിലോ 'സഹതി' ആപ്പിലോ കൃത്യമായി രേഖപ്പെടുത്തണം.

പുണ്യസ്ഥലങ്ങളിൽ എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കിടയിൽ പകർച്ചവ്യാധി പകരാതിരിക്കാനാണു മുൻകരുതൽ. തീർഥാടകരുടെ സൗകര്യാർഥം രാജ്യത്തെ വിവിധ ഹെൽത്ത് സെന്ററുകളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്.

Hajj: Three vaccines mandatory for domestic pilgrims

Next TV

Related Stories
 ഹൃദയാഘാതം: പ്രവാസി മലയാളി അബഹയിൽ അന്തരിച്ചു

May 6, 2026 05:50 PM

ഹൃദയാഘാതം: പ്രവാസി മലയാളി അബഹയിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി അബഹയിൽ അന്തരിച്ചു...

Read More >>
ഒമാനിൽ 800 കിലോയിലധികം പുകരഹിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

May 6, 2026 04:37 PM

ഒമാനിൽ 800 കിലോയിലധികം പുകരഹിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

ഒമാനിൽ 800 കിലോയിലധികം പുകരഹിത പുകയില ഉൽപന്നങ്ങൾ പിടികൂടി, ഒരാൾ...

Read More >>
മസ്‌കത്തിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

May 6, 2026 03:48 PM

മസ്‌കത്തിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

മസ്‌കത്തിലെ ആമിറാത്തിൽ കാർ പാലത്തിനടിയിലേക്ക് വീണ്...

Read More >>
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

May 6, 2026 01:10 PM

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ...

Read More >>
Top Stories

News Roundup