ശരീരത്തിലെ പാടുകൾ നിസ്സാരമല്ല; മെലനോമയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ശരീരത്തിലെ പാടുകൾ നിസ്സാരമല്ല; മെലനോമയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Apr 29, 2026 01:43 PM | By Fidha Parvin

(https://truevisionnews.com/) ഇന്ന് ആളുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒന്നാണ് ചർമ്മത്തെ ബാധിക്കുന്ന അർബുദം (Skin Cancer). ത്വക്കിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണിത്. പ്രധാനമായും മെലനോമ, കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ എന്നിങ്ങനെ വിവിധ തരം സ്കിൻ കാൻസറുകളുണ്ട്. ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് 'മെലനോമ'. ശരീരത്തിലുണ്ടാകുന്ന പാടുകളെയും മറുകുകളെയും നിരീക്ഷിച്ച് ഈ രോഗാവസ്ഥ എങ്ങനെ നേരത്തെ തിരിച്ചറിയാമെന്ന് നോക്കാം.


എന്താണ് മെലനോമ കാന്‍സര്‍, എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്

മെലനോമ കാന്‍സറിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും അള്‍ട്രാവൈലറ്റ് രശ്മികളോട് ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് കോശങ്ങളുടെ ഡിഎന്‍എയെ നശിപ്പിക്കുമെന്നും അതുമൂലം പ്രതിരോധ ശേഷി ദുര്‍ബലമാവുകയും സ്‌കിന്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.തലയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍, കൈവിരലുകളിലോ കാല്‍വിരലുകളിലോ എവിടെ വേണമെങ്കിലും സ്‌കിന്‍ കാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് മെലനോമ കാന്‍സര്‍.

മെലനോമ കാന്‍സറിന്റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം

ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ പുള്ളികള്‍ ഒരു പ്രധാന ലക്ഷണമാകാം.

ചര്‍മ്മത്തില്‍ ഇതുവരെ കാണാത്ത പുതിയ പിഗ്മെന്റുകളും അസാധാരണ വളര്‍ച്ചകളും പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം

ചര്‍മ്മത്തിലെ നിറംമാറ്റം,

അസാധാരണമായ ആകൃതികളുള്ള മറുകുകള്‍

പുതിയ പാടോ മറുകോ വന്നാലും നിസ്സാരമായി കാണരുത്

ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍ , ചൊറിച്ചില്‍ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്

ചര്‍മ്മത്തില്‍ വ്രണം, മുറിവുകള്‍ രക്തസ്രാവം

ചര്‍മ്മത്തിലെ ആകൃതി, ഘടന എന്നിവയില്‍ വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരിക

കാല്‍പാദത്തിലോ കൈവെള്ളയിലോ പെട്ടെന്നുണ്ടാകുന്ന മുറിവുകള്‍

ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം.

രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയുക, തലവേദനയും ക്ഷീണവും, അസ്ഥികളിലെ വേദന തുടങ്ങിയവയും കാണപ്പെടാം.

മെലനോമ ഏറ്റവും സാധാരണമായ ത്വക്ക് കാന്‍സറല്ലെങ്കിലും ഇത് അപകടകരമാണ്. ചികിത്സിച്ചില്ലെങ്കില്‍, ലിംഫ് നോഡുകള്‍, ശ്വാസകോശം, കരള്‍, തലച്ചോറ് തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ജീവന് ഭീഷണിയായേക്കാം. എന്നിരുന്നാലും, മെലനോമ അതിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ മിക്കവാറും രോഗം ഭേദമാക്കാന്‍ കഴിയും എന്നതാണ് ആശ്വാസകരമായ കാര്യം. അതുകൊണ്ടാണ് നേരത്തെയുള്ള കണ്ടെത്തല്‍ വളരെ നിര്‍ണായകമാകുന്നത്. ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.



Body spots are not trivial; don't ignore these signs of melanoma

Next TV

Related Stories
പുതിനയില വെറുതെ കളയല്ലേ! ആരോഗ്യവും സൗന്ദര്യവും ഒന്നിച്ച് നേടാൻ ഇത് മതി

Apr 29, 2026 04:15 PM

പുതിനയില വെറുതെ കളയല്ലേ! ആരോഗ്യവും സൗന്ദര്യവും ഒന്നിച്ച് നേടാൻ ഇത് മതി

പുതിനയില വെറുതെ കളയല്ലേ! ആരോഗ്യവും സൗന്ദര്യവും ഒന്നിച്ച് നേടാൻ ഇത്...

Read More >>
തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമോ? സത്യമെന്ത്? ആശങ്കകൾക്ക് പിന്നിലെ വസ്തുതകൾ

Apr 28, 2026 03:56 PM

തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമോ? സത്യമെന്ത്? ആശങ്കകൾക്ക് പിന്നിലെ വസ്തുതകൾ

തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമോ? സത്യമെന്ത്? ആശങ്കകൾക്ക് പിന്നിലെ...

Read More >>
തിളങ്ങുന്ന ചർമ്മം വേണോ? തക്കാളി വീട്ടിലുണ്ടെങ്കിൽ സംഗതി എളുപ്പമാണ്

Apr 27, 2026 04:56 PM

തിളങ്ങുന്ന ചർമ്മം വേണോ? തക്കാളി വീട്ടിലുണ്ടെങ്കിൽ സംഗതി എളുപ്പമാണ്

തിളങ്ങുന്ന ചർമ്മം വേണോ? തക്കാളി വീട്ടിലുണ്ടെങ്കിൽ സംഗതി...

Read More >>
വാസ്‌ലിൻ വെറുതെ വാരിത്തേക്കല്ലേ; ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ പണി കിട്ടും

Apr 27, 2026 04:55 PM

വാസ്‌ലിൻ വെറുതെ വാരിത്തേക്കല്ലേ; ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ പണി കിട്ടും

വാസ്‌ലിൻ വെറുതെ വാരിത്തേക്കല്ലേ; ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ പണി...

Read More >>
ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി വരെ?

Apr 26, 2026 04:26 PM

ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി വരെ?

ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി...

Read More >>
Top Stories










News Roundup