ഉംറ തീർഥാടനം: ജിസിസി സ്വദേശികൾക്ക് മെയ് 3 വരെ മക്കയിൽ പ്രവേശിക്കാം; പ്രവാസികൾക്ക് പെർമിറ്റ് നിർബന്ധം

ഉംറ തീർഥാടനം: ജിസിസി സ്വദേശികൾക്ക് മെയ് 3 വരെ മക്കയിൽ പ്രവേശിക്കാം; പ്രവാസികൾക്ക് പെർമിറ്റ് നിർബന്ധം
Apr 29, 2026 12:41 PM | By Anusree vc

മക്ക: ( www.truevisionnews.com ) സൗദി അറേബ്യയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്ക് മെയ് മൂന്ന് (ദുൽ ഖഅ്ദ 15) വരെ ഉംറ തീർഥാടനത്തിനായി മക്കയിൽ പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഇതര രാജ്യക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ഹജ്ജ് പെർമിറ്റ് ഉള്ളവർക്കോ അല്ലെങ്കിൽ മക്കയിൽ ജോലി ചെയ്യുന്നതിനായുള്ള പ്രത്യേക അനുമതി പത്രം (തസ്രീഹ്) കൈവശമുള്ളവർക്കോ മാത്രമേ ഇതര വിഭാഗങ്ങളിൽ നിന്ന് മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഏപ്രിൽ 19 (ദുൽ ഖഅ്ദ 1) മുതൽ വിദേശ തീർഥാടകർ വിമാനമാർഗവും കപ്പൽ വഴിയും മക്കയിലും മദീനയിലും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതി​െൻറ പശ്ചാത്തലത്തിൽ വിസിറ്റ് വിസയിൽ രാജ്യത്തുള്ളവർ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങണമെന്ന് മന്ത്രാലയം നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

ഹജ്ജ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന അവസരം പ്രയോജനപ്പെടുത്തി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സ്വദേശി തീർഥാടകരാണ് നിലവിൽ മസ്ജിദുൽ ഹറാമിലേക്ക് ഒഴുകുന്നത്. തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ ഹറം പള്ളിക്ക് ചുറ്റുമുള്ള ഹോട്ടലുകൾ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു. വാരാന്ത്യ ദിനങ്ങളിൽ ഹോട്ടൽ മുറികളുടെ വാടകയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

GCC nationals can enter Mecca until May 3

Next TV

Related Stories
പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

Apr 29, 2026 02:30 PM

പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

പ്രവാസി യുവ ഡോക്ടർ ഒമാനിൽ...

Read More >>
ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ

Apr 29, 2026 12:55 PM

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും,യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 29, 2026 12:13 PM

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ...

Read More >>
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന  മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി ഏജൻസി

Apr 29, 2026 11:27 AM

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി ഏജൻസി

അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി...

Read More >>
സമുദ്രസുരക്ഷ: ഒമാനും ബ്രിട്ടനും സഹകരണം ശക്തമാക്കുന്നു

Apr 29, 2026 10:29 AM

സമുദ്രസുരക്ഷ: ഒമാനും ബ്രിട്ടനും സഹകരണം ശക്തമാക്കുന്നു

സമുദ്രസുരക്ഷ: ഒമാനും ബ്രിട്ടനും സഹകരണം...

Read More >>
Top Stories

News Roundup