ഗുളിക മുറിച്ചു കഴിക്കാറുണ്ടോ? ടാബ്‌ലെറ്റുകളിലെ ആ വരയ്ക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം അറിയാം

ഗുളിക മുറിച്ചു കഴിക്കാറുണ്ടോ? ടാബ്‌ലെറ്റുകളിലെ ആ വരയ്ക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം അറിയാം
Apr 23, 2026 03:05 PM | By Fidha Parvin

(https://truevisionnews.com/) ഗുളികകളുടെ നടുവിലുള്ള ആ ചെറിയ വര വെറുമൊരു ഡിസൈനാണെന്ന് കരുതിയെങ്കിൽ തെറ്റി. മിക്ക ഗുളികകളിലും കാണുന്ന ഈ വരയ്ക്ക് പിന്നിൽ കൃത്യമായ ഒരു ലക്ഷ്യമുണ്ട്. ഗുളികയുടെ പകുതി ഡോസ് മാത്രം കഴിക്കേണ്ടി വരുമ്പോൾ അത് കൃത്യമായി മുറിച്ചെടുക്കാൻ സഹായിക്കുക എന്നതാണ് ഈ വരയുടെ പ്രധാന ദൗത്യം.

ഉദാഹരണത്തിന്, 500 മില്ലിഗ്രാം ഡോസ് ഉള്ള ഒരു ഗുളികയുടെ പകുതി (250 മില്ലിഗ്രാം) മാത്രം മതിയാകും എന്ന് ഡോക്ടർ നിർദ്ദേശിച്ചാൽ, അത് പൊടിഞ്ഞുപോകാതെ കൃത്യം പകുതിയായി ഒടിക്കാൻ ഈ വര സഹായിക്കുന്നു. ഹൈ-പവർ ഗുളികകളിലാണ് ഇത്തരം വരകൾ കൂടുതലായും കണ്ടുവരുന്നത്. 'സ്കോർഡ് ടാബ്‌ലെറ്റ്'  എന്നാണ് മെഡിക്കൽ രംഗത്ത് ഇവ അറിയപ്പെടുന്നത്. എന്നാൽ എല്ലാ ഗുളികകളും ഇത്തരത്തിൽ മുറിച്ചു കഴിക്കാൻ പാടുള്ളതല്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.


എല്ലാ ഗുളികകളും മുറിക്കാമോ?

ഗുളിക തുല്യമായി വിഭജിക്കാന്‍ സ്‌കോര്‍ ലൈന്‍ സഹായിക്കുമെങ്കിലും എല്ലാ ടാബ്‌ലറ്റുകളും മുറിച്ച് കഴിക്കരുത്. കാരണം ചില മരുന്നുകളില്‍ പ്രത്യേകതരം കോട്ടിംഗ് ഉണ്ടാകും. (വയറ്റിലെ ആസിഡില്‍ ലയിക്കാതെ കുടലിലെത്തി പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള മരുന്നുകളിലാണ് കോട്ടിംഗ് ഉണ്ടാകുന്നത്). അങ്ങനെയുള്ള ഗുളികകള്‍ മുറിച്ചാല്‍ ആ കോട്ടിംഗ് തകര്‍ക്കപ്പെടും. അത് മരുന്നിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കും. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഗുളിക മുറിച്ച് കഴിക്കേണ്ടതുണ്ടെങ്കില്‍ ഡോക്ടര്‍മാരോ ഫാര്‍മസിസ്റ്റുകളോ സാധാരണയായി രോഗികളോട് പറയാറുണ്ട്.

നടുവില്‍ വരയില്ലാത്ത ഗുളികകള്‍ മുറിക്കാമോ?

ചില ഗുളികകളുടെയും നടുവില്‍ വരയുണ്ടാവാറില്ല. നടുവില്‍ വരയില്ലാത്ത ഗുളികകള്‍ മുറിക്കുമ്പോള്‍ അത് തുല്യഭാഗങ്ങളാകുന്നില്ല. ചിലപ്പോള്‍ ഒരു ഭാഗത്ത് മരുന്ന് കൂടുതലും അടുത്ത ഭാഗത്ത് മരുന്ന് കുറവും ആയിരിക്കും.

ഗുളികയിലെ വരകളുടെ മറ്റ് ഉദ്ദേശ്യങ്ങള്‍

സ്‌കോര്‍ലൈന്‍ ഗുളിക മുറിക്കാനുള്ള സൗകര്യത്തിന് വേണ്ടി മാത്രമല്ല. ഇത് മരുന്നുകളുടെ പാഴാക്കല്‍ കുറയ്ക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍, ടാബ്ലെറ്റിലെ ലൈന്‍ നിര്‍മ്മാതാക്കള്‍ പ്രായോഗികവും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതുമായ ഒരു രൂപകല്‍പ്പനയാണ്. ഇതോടെ രോഗികള്‍ക്ക് സുരക്ഷിതമായി ഗുളികയുടെ അളവ് കഴിക്കാം.


Do you cut and eat pills? We know the real purpose behind that line on tablets

Next TV

Related Stories
തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമോ? സത്യമെന്ത്? ആശങ്കകൾക്ക് പിന്നിലെ വസ്തുതകൾ

Apr 28, 2026 03:56 PM

തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമോ? സത്യമെന്ത്? ആശങ്കകൾക്ക് പിന്നിലെ വസ്തുതകൾ

തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമോ? സത്യമെന്ത്? ആശങ്കകൾക്ക് പിന്നിലെ...

Read More >>
തിളങ്ങുന്ന ചർമ്മം വേണോ? തക്കാളി വീട്ടിലുണ്ടെങ്കിൽ സംഗതി എളുപ്പമാണ്

Apr 27, 2026 04:56 PM

തിളങ്ങുന്ന ചർമ്മം വേണോ? തക്കാളി വീട്ടിലുണ്ടെങ്കിൽ സംഗതി എളുപ്പമാണ്

തിളങ്ങുന്ന ചർമ്മം വേണോ? തക്കാളി വീട്ടിലുണ്ടെങ്കിൽ സംഗതി...

Read More >>
വാസ്‌ലിൻ വെറുതെ വാരിത്തേക്കല്ലേ; ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ പണി കിട്ടും

Apr 27, 2026 04:55 PM

വാസ്‌ലിൻ വെറുതെ വാരിത്തേക്കല്ലേ; ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ പണി കിട്ടും

വാസ്‌ലിൻ വെറുതെ വാരിത്തേക്കല്ലേ; ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ പണി...

Read More >>
ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി വരെ?

Apr 26, 2026 04:26 PM

ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി വരെ?

ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി...

Read More >>
'ഇന്റർനെറ്റിലെ പുത്തൻ ട്രെൻഡ് 'എഗ്ഗ് കോഫി'; ആരോഗ്യത്തിന് വില്ലനാകുമോ?'

Apr 26, 2026 03:53 PM

'ഇന്റർനെറ്റിലെ പുത്തൻ ട്രെൻഡ് 'എഗ്ഗ് കോഫി'; ആരോഗ്യത്തിന് വില്ലനാകുമോ?'

'ഇന്റർനെറ്റിലെ പുത്തൻ ട്രെൻഡ് 'എഗ്ഗ് കോഫി'; ആരോഗ്യത്തിന്...

Read More >>
Top Stories










News Roundup