റിയാദ്: (gcc.truevisionnews.com) ഭാവിയിലെ സ്മാർട്ട് സിറ്റിയെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്ന റിയാദിൽ സെൽഫ് ഡ്രൈവിംഗ് (ഡ്രൈവറില്ലാ) വാഹനങ്ങൾക്കായി പ്രത്യേക പാത നിലവിൽ വന്നു. ഹയാത്ത് മാളിനും റിയാദ് ഗാലറിക്കും ഇടയിലുള്ള പ്രധാന പാതയിലാണ് ഈ നൂതന ഗതാഗത സംവിധാനം ഒരുക്കിയതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
രാജ്യത്തെ ഗതാഗത മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സ്മാർട്ട് റൂട്ട് യാഥാർത്ഥ്യമാക്കിയത്. അത്യാധുനിക സെൻസറുകൾ, ക്യാമറകൾ, കൃത്രിമബുദ്ധി സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ഈ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്.
റോഡിലെ മാറ്റങ്ങളും തടസ്സങ്ങളും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. മനുഷ്യസഹജമായ പിശകുകൾ ഒഴിവാക്കി ഗതാഗത സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
നേരിട്ടുള്ള സാങ്കേതിക നിരീക്ഷണത്തിലായിരിക്കും ഈ ഡ്രൈവറില്ലാ വാഹനങ്ങൾ ദിനംപ്രതി സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് തികച്ചും സുരക്ഷിതവും ഡിജിറ്റലുമായ ഒരു യാത്രാനുഭവമാണ് ഈ പദ്ധതിയൂടെ സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്നത്.
Special lane for self-driving vehicles in Riyadh

































