---
title: "ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്"
english_title: "Four expatriates injured after missile debris falls on residential area in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350806/four-expatriates-injured-after-missile-debris-falls-on-residential-area-in-dubai"
published_at: "2026-03-31T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cba45fd7484_missile.jpg"
keywords: []
---

# ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്

> **Lead Summary:** **ദുബായ്: [ ** തെക്കൻ ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് പരിക്കേറ്റത് 4 ഏഷ്യൻ വംശജർക്കാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ നാശനഷ്ടങ്ങളും റിപോർട്ട് ചെയ്തിരുന്നു.

## Article Content

**ദുബായ്: [ ** തെക്കൻ ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് പരിക്കേറ്റത് 4 ഏഷ്യൻ വംശജർക്കാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ നാശനഷ്ടങ്ങളും റിപോർട്ട് ചെയ്തിരുന്നു.

ശത്രുതാപരമായ നീക്കങ്ങളെ വിജയകരമായി പ്രതിരോധിക്കുന്നതിനിടെയാണ് തകർന്ന മിസൈൽ ഭാഗങ്ങൾ വീടുകൾക്ക് മുകളിൽ വീണതെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ഏഷ്യൻ വംശജരുടെ പരുക്ക് നിസാരമാണ്. ഇവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഏതാനും വീടുകൾക്കും സ്വത്തുക്കൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ സേനയും സിവിൽ ഡിഫൻസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു.

രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ഓർമിപ്പിച്ചു. അപകടസ്ഥലത്ത് റെസ്‌പോൺസ് ടീമുകളുടെ പ്രവർത്തനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350806/four-expatriates-injured-after-missile-debris-falls-on-residential-area-in-dubai)