മനാമ: (gcc.truevisionnews.com) ബഹ്റൈൻ മുൻ പ്രവാസിയും പത്തനംതിട്ട പന്തളം സ്വദേശിയുമായ എബ്രഹാം സാമുവൽ (65) നാട്ടിൽ അന്തരിച്ചു. ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന സാമുവൽ സാമൂഹിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു.
ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്കൂൾ, ഐ.സി.ആർ.എഫ്, ബഹ്‌റൈൻ മാർത്തോമാ പള്ളി, ഒ.ഐ.സി.സി എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ആനി ഇന്ത്യൻ സ്കൂൾ മുൻ അധ്യാപികയാണ്. മക്കൾ: അബിൻ (ബഹ്റൈൻ), അലൻ (ഡൽഹി).
Expatriate Malayali passes away in his homeland

































