ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും മരിച്ചു

ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയും മരിച്ചു
Mar 25, 2026 10:23 AM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിൽ ന്യൂനമർദത്തെ തുടർന്ന് ഒരു മരണം കൂടി. മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വാദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് സെർച്ച് ആൻഡ് റെസ്‌ക്യൂ സെക്ടർ ഈ വിവരം സ്ഥിരീകരിച്ചത്. മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് പേർ നേരത്തെ മരണപ്പെട്ടിരുന്നു.

ഖസബിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വാദികളിൽ ഉണ്ടായ അതിശക്തമായ ജലപ്രവാഹമാണ് അപകടത്തിന് കാരണമായത്. കാണാതായതായുള്ള വിവരം ലഭിച്ച ഉടൻ തന്നെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ തിരച്ചിൽ ആരംഭിച്ചിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഒമാനിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു.

മുസന്ദം ഗവർണറേറ്റിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയ സ്വദേശികളെ രക്ഷപ്പെടുത്തി. ഖസബ് വിലായത്തിലെ ഖദാ പ്രദേശത്താണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി സ്വദേശികൾ ഒറ്റപ്പെട്ടിരുന്നു. മുസന്ദം ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തിയാണ് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചത്.

Flash floods in Oman the missing woman who was swept away by the current in the wadi also died

Next TV

Related Stories
റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

Mar 25, 2026 12:19 PM

റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച്...

Read More >>
ബഹ്റൈനിൽ മഴ ശക്തമാകുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Mar 25, 2026 11:59 AM

ബഹ്റൈനിൽ മഴ ശക്തമാകുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ബഹ്റൈനിൽ മഴ ശക്തമാകുന്നു, ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന്...

Read More >>
പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ്  കോഴിക്കോട് സ്വദേശി ഡ്രൈവർ മരിച്ചു

Mar 25, 2026 10:37 AM

പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശി ഡ്രൈവർ മരിച്ചു

പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് പ്രവാസി മലയാളി ഡ്രൈവർ...

Read More >>
സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല

Mar 25, 2026 07:49 AM

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം;...

Read More >>
കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം

Mar 24, 2026 06:26 PM

കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം

കനത്ത മഴ, മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും...

Read More >>
പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

Mar 24, 2026 06:16 PM

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

പശ്ചിമേഷ്യൻ സംഘർഷത്തിൽ വ്യാജ പ്രചരണം, കുവൈറ്റിൽ ഒരാൾ...

Read More >>
Top Stories

News Roundup