കുവൈറ്റ് സിറ്റി: (gcc.truevisionnews.com) ഓൺലൈൻ ഡെലിവറി പ്ളാറ്റ്‌ഫോമുകൾ വഴി പുകയില ഉത്‌പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് കുവൈറ്റ്. ഇതുസംബന്ധിച്ച് കുവൈറ്റ് വാണിജ്യ മന്ത്രി ഒസാമ ബൂദായ് ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റായ കുവൈറ്റ് ടുഡേയിൽ പ്രസിദ്ധീകരിച്ച നിയമം ഉടനടി പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം സിഗരറ്റ്, പുകയില ഉത്‌പന്നങ്ങൾ, ഇലക്‌ട്രോണിക് സിഗരറ്റ്, അതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ഡെലിവറി ആപ്പുകൾ വഴി വിൽക്കാൻ പാടുള്ളതല്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.ആദ്യഘട്ടത്തിൽ താക്കീത് നൽകും. നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങൾ താത്‌കാലികമായി അടച്ചുപൂട്ടും. ആവർത്തിച്ച് നിയമം ലംഘിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിയമം നടപ്പിലാക്കാൻ പൂർണ ഉത്തരവാദിത്തം നൽകിയിട്ടുള്ളതായും മന്ത്രാലയം അറിയിച്ചു.
Expatriates beware buying this item online will result in severe punishment

































