സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; ആളപായമില്ല
Mar 25, 2026 07:49 AM | By Susmitha Surendran

(https://gcc.truevisionnews.com/) ഡോണൾഡ്‌ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി.

കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം.ബഹ്‌റൈനിലും, കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. കുവൈറ്റ്‌ വിമാനത്താവളത്തിലെ എണ്ണ ടാങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആളപായം ഇല്ല. കുവൈറ്റ് വിമാനത്താവളത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന അഞ്ചാമത്തെ ആക്രമണം കൂടിയാണിത്. കഴിഞ്ഞ രണ്ട് മണിക്കൂറുകളിലായി ബഹ്‌റൈനിൽ നാല് തവണയാണ് അപായസൈറൺ മുഴങ്ങിയത്.

ഇന്നലെ പുലർച്ചെ തന്നെ ഇറാൻ ആക്രമണം ആരംഭിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് തുടർച്ചയായ ഡ്രോൺ ആക്രമണശ്രമമുണ്ടായി . 20-ലേറെ ഡ്രോണുകളാണ് സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ തടയുകയും നശിപ്പിക്കുകയും ചെയ്തത്.

മിസൈൽ ആക്രമണത്തിൽ യുഎഇ സായുധസേനാഗം ബഹ്‌റൈനിൽ കൊല്ലപ്പെട്ടു. മൊറോക്കന്‍ സ്വദേശിയായ സിവിലിയന്‍ കോണ്‍ട്രാക്ടറാണ് കൊല്ലപ്പെട്ടത്.അഞ്ച് പേര്‍ക്ക് പരുക്കേറ്റെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബഹ്റൈൻ – യുഎഇ സംയുക്ത ദൗത്യ സംഘത്തിന് നേരെയാണ്‌ ആക്രമണമുണ്ടായത്. ഇതിനിടെ നാറ്റോ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹിയാൻ ചർച്ച നടത്തി. ഇറാനുമായി സമാധാനചർച്ചകൾ നടത്താൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.



Content Highlight: Iran attempts another attack on Saudi Arabia; no casualties

Next TV

Related Stories
ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

May 31, 2026 12:35 PM

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ...

Read More >>
രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

May 31, 2026 12:30 PM

രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

ദുബൈയിൽ കോടികളുടെ ഊദ് കവർന്ന എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം...

Read More >>
ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

May 31, 2026 11:27 AM

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു...

Read More >>
ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

May 31, 2026 10:40 AM

ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

കുവൈത്തിന്റെ ആകാശത്ത് അപൂർവ്വമായൊരു ചാന്ദ്രവിസ്മയം ഇന്ന്...

Read More >>
Top Stories










News Roundup