Mar 18, 2026 10:41 AM

അജ്മാൻ: (gcc.truevisionnews.com) പെരുന്നാൾ പ്രമാണിച്ച് അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ 22 വരെയാണ് അവധിയെന്ന് അജ്മാൻ ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്റ് അറിയിച്ചു. അവധിക്ക് ശേഷം 23 ഓഫിസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.

റമസാൻ വ്രതപുണ്യം പൂർത്തിയാക്കി എത്തുന്ന ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇ ഭരണാധികാരികൾക്കും ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾക്കും വകുപ്പ് ആശംസകൾ നേർന്നു. നേരത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്കും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിരുന്നു.

Eid Four day holiday for government employees in Ajman

Next TV

Top Stories










News Roundup