Mar 18, 2026 12:01 PM

സൗദി അറേബ്യ: (gcc.truevisionnews.com) സൗദി അറേബ്യയില്‍ ഇന്ന് വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം. സൗദി സുപ്രീം കോടതിയാണ് ഇതു സബന്ധിച്ച നിര്‍ദ്ദേശം രാജ്യമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് നല്‍കി. റമദാന്‍ 29ന് നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ ചന്ദ്രക്കല കാണുന്നവര്‍ എത്രയും വേഗം അടുത്തുള്ള കോടതിയില്‍ വിവരം അറിയിക്കണം.

മാസപ്പിറ കാണാന്‍ കഴിവുള്ളവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രാദശിക തലത്തിലെ കമ്മിറ്റികള്‍ ചേരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പുണ്യപ്രവൃത്തികളില്‍ പരസ്പരം സഹകരിക്കുക എന്നത് വിശ്വാസിയുടെ കടമയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫെബ്രുവരി 18നായിരുന്നു ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതത്തിന് തുടക്കമായത്.

Shawwal moon sighting Saudi calls for sighting on Wednesday evening

Next TV

Top Stories










News Roundup