ഇവിടുത്തെ കാറ്റാണ് കാറ്റ് മല മൂടും മഞ്ഞാണ് മഞ്ഞ്......;ഇടുക്കിയുടെ ഈ കാറ്റ് ആസ്വദിക്കാൻ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ?

ഇവിടുത്തെ കാറ്റാണ് കാറ്റ് മല മൂടും മഞ്ഞാണ് മഞ്ഞ്......;ഇടുക്കിയുടെ ഈ കാറ്റ് ആസ്വദിക്കാൻ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ?
Mar 13, 2026 04:45 PM | By Roshni Kunhikrishnan

( www.truevisionnews.com ) ഇടുക്കി ജില്ലയിലെ മല നിരകളുടെ ഹൃദയ ഭാഗമാണ് മൂന്നാർ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷൻ. പച്ച വിരിച്ച മല നിരകളും മൂന്നാറിനെ ഹരിതാപമാക്കിയിരിക്കുന്നു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഇടുക്കിയുടെ മനോഹാരിത വിളിച്ചോതുന്ന ഒരു പാട്ടുണ്ട് . മല മേലെ തിരിവെച്ച പെരിയാറിൻ തണലിട്ട് ചിരിതൂകും പെണല്ലോ ഇടുക്കി..... ഈ പാട്ടിൽ ഇടുക്കിയുടെ ഭംഗി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

ഇടുക്കിയുടെ ഒരു പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ . പഞ്ഞികെട്ടുകൾ പോലെ മേഘങ്ങളും മല നിരകളെ മൂടിയിരിക്കുന്ന മഞ്ഞും പച്ചപ്പും കുളിർമയും ആസ്വദിക്കാൻ ഇവിടം എന്നും സഞ്ചാരികളുടെ തിരക്കാണ് .തേക്കിന്റെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത് . മുതിരപ്പുഴ , നലതണ്ണി , കുണ്ടള എന്നി നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാൽ ആണ് ഈ സ്ഥലത്തിന് മൂന്നാർ എന്ന പേര് ലഭിച്ചത് .

പുൽമേടുകൾ , ഷോല കാടുകൾ , ചെറുവെള്ളച്ചാട്ടങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ഇവിടം. മൂന്നാറിലെ തന്നെ പ്രധാനപ്പെട്ട ഇടങ്ങളാണ് മാട്ടുപ്പെട്ടി ഡാമും ,ഇരവികുളം നാഷണൽ പാർക്കും . പള്ളി വാസൽ ജലവൈദ്യൂ ത പദ്ധതിയുടെ ഭാഗമായി മുതിര പുഴയാറിൽ നിർമിച്ച അണക്കെട്ട് ടൂറിസത്തിനും ബോട്ടിങ്ങിനും പേ രുക്കേട്ടതാണ്. ഈ അണക്കെട്ടിന് ചുറ്റുമുള്ള വനങ്ങളും, തേയിലത്തോട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമായ ഇരവികുളം വംശംനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ കേന്ദ്രമാണ്. മൂന്നാറിൽ നിന്നുള്ള യാത്രയിൽ സഞ്ചാരികൾ പലപ്പോഴും ഈ സ്ഥലം സന്ദർശിക്കാറുണ്ട്. ഇത് മാത്രമല്ല പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തവും മുന്നാറിലെ മുട്ട കുന്നുകൾക്ക് മാറ്റു കൂട്ടുന്നു.

നീലയും, വയലറ്റ് നിറത്തിൽ ഉള്ള നിറഭേദങ്ങൾ പൂത്തു നിൽക്കുന്ന കാടിനുള്ളിലെ കാഴ്ചകൾ കാണേണ്ടത് തന്നെയ്യാണ്. ഇടുക്കിയിൽ നിന്ന് 35- 55 കിലോ മീറ്റർ ദൂരം ഉണ്ട് മൂന്നാറിലേക്ക് . വര്ഷം മുഴുവൻ നീണ്ടു നിൽക്കുന്ന തണുപ്പുള്ള കാലാവസ്ഥയും മൂന്നാറിന്റെ പ്രത്യേകത യാണ്. ഈ പച്ചപ്പിലേക്ക് നീല വസന്തം തീർക്കാൻ നീല കുറുഞ്ഞിയെ കൂടാതെ ജക്ക്രാന്ത പൂക്കളും വിരുന്നെത്താറുണ്ട്.

വേനലവധികാലമായ ഏപ്രിൽ , മെയ് മാസങ്ങളിൽ മൂന്നാറിന്റെ ഇടവഴികളിൽ പൂക്കുന്ന ജക്രാന്ത സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ് . ഈ കാലയളവിൽ മൂന്നാറും പരിസര പ്രദേശങ്ങളും നീല പുതച്ചു കിടക്കും. മരങ്ങളിൽ പൂക്കൾ നിറയുന്നതോടെ ഇലകൾ അപ്രതീക്ഷമാകും. അങ്ങനെ വയലറ്റ് പൂക്കളുടെ താഴികക്കുടവുമേന്തി പൂത്തുനിൽക്കുന്ന ജക്രാന്ത പൂക്കൾ കാണേണ്ട കാഴ്ച്ച തന്നെയാണ്. മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ സെപ്റ്റംബർ മുതൽ മാർച്ച്‌ വരെ ആണ്. ഈ സമയത്ത് കാലാവസ്ഥ തണുപ്പും സുഖകരവും ആവുന്നതിനാൽ യാത്രക്കും കാഴ്ചകൾ ആസ്വദിക്കുന്നതിനും വളരെ നല്ലതാണ്.

A trip to Munnar to enjoy the breeze of Idukki

Next TV

Related Stories
അഴകിന് പിന്നിലെ കറുത്ത വശം; ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അജ്മീറിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

Mar 30, 2026 02:32 PM

അഴകിന് പിന്നിലെ കറുത്ത വശം; ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അജ്മീറിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അജ്മീറിലെ മറഞ്ഞിരിക്കുന്ന...

Read More >>
സഞ്ചാരികളുടെ സ്വർഗ്ഗം; സ്വിറ്റ്‌സർലൻഡിൽ തീർച്ചയായും സന്ദർശിക്കേണ്ട 5 വിസ്മയങ്ങൾ!

Mar 25, 2026 02:16 PM

സഞ്ചാരികളുടെ സ്വർഗ്ഗം; സ്വിറ്റ്‌സർലൻഡിൽ തീർച്ചയായും സന്ദർശിക്കേണ്ട 5 വിസ്മയങ്ങൾ!

സ്വിറ്റ്‌സർലൻഡിൽ തീർച്ചയായും സന്ദർശിക്കേണ്ട 5...

Read More >>
Top Stories










News Roundup