ബഹ്‌റൈനിൽ ഹിസ്ബുല്ല ഭീകരസംഘം പിടിയിൽ; രാജ്യദ്രോഹവും ചാരവൃത്തിയും ലക്ഷ്യമെന്ന് സുരക്ഷാസേന

ബഹ്‌റൈനിൽ ഹിസ്ബുല്ല ഭീകരസംഘം പിടിയിൽ; രാജ്യദ്രോഹവും ചാരവൃത്തിയും ലക്ഷ്യമെന്ന് സുരക്ഷാസേന
Mar 31, 2026 04:04 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ബഹ്‌റൈനിൽ ഭീകരപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന മൂന്നംഗ ഹിസ്ബുല്ല സെല്ലിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി. നിരോധിത ലബനീസ് ഭീകര സംഘടനയായ ഹിസ്ബുല്ലയുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരം തകർക്കാനും ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും ശ്രമിച്ചവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസൻ അബ്ദുൽ അമീർ ആശൂർ (22), മുന്തസർ അബ്ദുൽ മൊഹ്‌സിൻ അലി മദൻ (29) എന്നിവരാണ് പിടിയിലായത്. ഇവർ ലബനൻ സന്ദർശിച്ച വേളയിൽ ഹിസ്ബുല്ല ഭീകരരിൽ നിന്ന് ആയുധപരിശീലനം നേടിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വിദേശത്തുള്ള ഭീകരവാദികളുമായി ചേർന്ന് രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോർത്താനും ഇവർ നീക്കം നടത്തിയിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പണം ശേഖരിച്ച് ഹിസ്ബുല്ലയുടെ ഭീകരപ്രവർത്തനങ്ങൾക്കായി കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി. ബഹ്‌റൈനിൽ വലിയ തോതിലുള്ള അക്രമങ്ങൾക്കും ഭീകരപദ്ധതികൾക്കും ഇവർ കോപ്പുകൂട്ടിയിരുന്നതായാണ് സൂചന. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനിൽ കൈമാറി. രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Hezbollah terrorist group arrested in Bahrain

Next TV

Related Stories
ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്

Mar 31, 2026 04:57 PM

ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്

ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട്...

Read More >>
ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്

Mar 31, 2026 04:08 PM

ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്

ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക്...

Read More >>
ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിത്തം; ആർക്കും പരിക്കില്ല

Mar 31, 2026 03:58 PM

ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിത്തം; ആർക്കും പരിക്കില്ല

ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിത്തം; ആർക്കും...

Read More >>
സമാധാന ചർച്ചകൾക്കിടയിലും പ്രകോപനം; സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം, വിജയകരമായി പ്രതിരോധിച്ച് സൈന്യം

Mar 31, 2026 03:49 PM

സമാധാന ചർച്ചകൾക്കിടയിലും പ്രകോപനം; സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം, വിജയകരമായി പ്രതിരോധിച്ച് സൈന്യം

സമാധാന ചർച്ചകൾക്കിടയിലും പ്രകോപനം; സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം, വിജയകരമായി പ്രതിരോധിച്ച്...

Read More >>
പൊലീസുകാരനെന്ന് വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച; ഒമാനിൽ പ്രതിയെ പൊക്കി റോയൽ ഒമാൻ പൊലീസ്

Mar 31, 2026 10:00 AM

പൊലീസുകാരനെന്ന് വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച; ഒമാനിൽ പ്രതിയെ പൊക്കി റോയൽ ഒമാൻ പൊലീസ്

പൊലീസുകാരനെന്ന് വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച; ഒമാനിൽ പ്രതിയെ പൊക്കി റോയൽ ഒമാൻ...

Read More >>
ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു

Mar 31, 2026 08:05 AM

ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു

ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം, കുവൈത്ത് എണ്ണ ടാങ്കറിന്...

Read More >>
Top Stories

News Roundup

News from Regional Network