ഷാര്‍ജയില്‍ പ്രഖ്യാപിച്ച സൗജന്യ പാർക്കിങ് ഇന്ന് അവസാനിക്കും

ഷാര്‍ജയില്‍ പ്രഖ്യാപിച്ച സൗജന്യ പാർക്കിങ് ഇന്ന് അവസാനിക്കും
Mar 31, 2026 08:01 AM | By VIPIN P V

ഷാര്‍ജ: (gcc.truevisionnews.com) കനത്ത മഴയെത്തുടര്‍ന്ന് ഷാര്‍ജയില്‍ പ്രഖ്യാപിച്ച സൗജന്യ പൊതു പാര്‍ക്കിംഗ് ആനുകൂല്യം ഇന്ന് അവസാനിക്കും. ഇന്ന് മുതല്‍ ഷാര്‍ജയിലെ എല്ലാ പൊതു പാര്‍ക്കിംഗ് മേഖലകളിലും പണമടച്ചുള്ള സംവിധാനം പുനരാരംഭിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. മാര്‍ച്ച് 23-ന് ആരംഭിച്ച ശക്തമായ മഴയെയും മോശം കാലാവസ്ഥയെയും തുടര്‍ന്നാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചത്. മോശം കാലാവസ്ഥയില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസം നല്‍കുന്നതിനായി ആദ്യം പ്രഖ്യാപിച്ച ഇളവ് പിന്നീട് നീട്ടിനല്‍കിയിരുന്നു.

ഷാര്‍ജയിലെ എല്ലാ സോണുകളിലും ഔദ്യോഗിക അവധി ദിവസങ്ങളില്‍ പോലും ഫീസ് ഈടാക്കുന്ന 'നീല ബോര്‍ഡുകള്‍' ഉള്ള മേഖലകളിലും ഈ ഇളവ് ബാധകമായിരുന്നു.കഴിഞ്ഞ വാരം ഞായറാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീണ്ടുനിന്ന കനത്ത മഴയില്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന കണക്കിലെടുത്ത് അധികൃതര്‍ ഇളവുകള്‍ നല്‍കിയത്. ചെറിയ പെരുന്നാള്‍ അവധിക്കാലത്തെ മൂന്ന് ദിവസത്തെ സൗജന്യ പാര്‍ക്കിംഗിന് പിന്നാലെയാണ് മഴക്കെടുതിയെത്തുടര്‍ന്നുള്ള ഈ ദീര്‍ഘിപ്പിച്ച ഇളവും പ്രവാസികള്‍ക്ക് ലഭിച്ചത്.




Free parking announced in Sharjah ends today

Next TV

Related Stories
ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു

Mar 31, 2026 08:05 AM

ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു

ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം, കുവൈത്ത് എണ്ണ ടാങ്കറിന്...

Read More >>
ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍

Mar 30, 2026 05:58 PM

ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍

ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി, സുരക്ഷാ ഉറപ്പുമായി...

Read More >>
സൈക്ലിങ് ട്രാക്കുകൾ റെഡി; ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ആർ.ടി.എ.

Mar 30, 2026 04:54 PM

സൈക്ലിങ് ട്രാക്കുകൾ റെഡി; ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ആർ.ടി.എ.

ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി...

Read More >>
മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

Mar 30, 2026 04:31 PM

മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

മലയാളി യുവാവ് ഷാർജയിൽ...

Read More >>
ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

Mar 30, 2026 12:07 PM

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട്...

Read More >>
Top Stories










News Roundup