---
title: "തീർഥാടകർക്കും പ്രവാസികൾക്കും ആശ്വാസ വാർത്ത; മദീന ബസ് ഗതാഗതം സുഗമമാക്കാൻ പുതിയ സമയക്രമം"
english_title: "New timetable to facilitate Madinah bus traffic"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350642/new-timetable-to-facilitate-madinah-bus-traffic"
published_at: "2026-03-30T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca59e6b999b_madeena.jpg"
keywords: []
---

# തീർഥാടകർക്കും പ്രവാസികൾക്കും ആശ്വാസ വാർത്ത; മദീന ബസ് ഗതാഗതം സുഗമമാക്കാൻ പുതിയ സമയക്രമം

> **Lead Summary:** **മദീന: ** വിശുദ്ധ നഗരത്തിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും താമസക്കാർക്കും ഇതാ ഒരു ആശ്വാസ വാർത്ത. മദീനയിലെ ഗതാഗതം സുഗമമാക്കാൻ പുതിയ സമയക്രമം പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്കും സ്റ്റോപ്പുകളുടെ എണ്ണവും പരിഗണിച്ച് 15 റൂട്ടുകളിലായാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. മദീന ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഗതാഗതം സുഗമമാക്കാനാണ് ഇത്തരമൊരു നീക്കം. രണ്ട് വിഭാഗങ്ങളിലായാണ് ബസുകൾ സർവിസ് നടത്തുക. 24 മണിക്കൂറും സർവിസ് നടത്തുന്ന റൂട്ടുകൾ (5 എണ്ണം), 18 മണിക്കൂർ സർവിസ് നടത്തുന്ന റൂട്ടുകൾ (10 എണ്ണം) എന്നിങ്ങനെയാണ് രണ്ട് വിഭാഗങ്ങൾ.

## Article Content

**മദീന: ** വിശുദ്ധ നഗരത്തിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും താമസക്കാർക്കും ഇതാ ഒരു ആശ്വാസ വാർത്ത. മദീനയിലെ ഗതാഗതം സുഗമമാക്കാൻ പുതിയ സമയക്രമം പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്കും സ്റ്റോപ്പുകളുടെ എണ്ണവും പരിഗണിച്ച് 15 റൂട്ടുകളിലായാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. മദീന ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഗതാഗതം സുഗമമാക്കാനാണ് ഇത്തരമൊരു നീക്കം. രണ്ട് വിഭാഗങ്ങളിലായാണ് ബസുകൾ സർവിസ് നടത്തുക. 24 മണിക്കൂറും സർവിസ് നടത്തുന്ന റൂട്ടുകൾ (5 എണ്ണം), 18 മണിക്കൂർ സർവിസ് നടത്തുന്ന റൂട്ടുകൾ (10 എണ്ണം) എന്നിങ്ങനെയാണ് രണ്ട് വിഭാഗങ്ങൾ.

**24 മണിക്കൂറും സർവിസ് നടത്തുന്ന റൂട്ടുകൾ (5 എണ്ണം)**

തിരക്കുള്ള അഞ്ച് പ്രധാന റൂട്ടുകളിൽ ഇനിമുതൽ 24 മണിക്കൂറും ബസ് ലഭ്യമായിരിക്കും. രാവിലെ 6:00 മുതൽ രാത്രി 11:59 വരെയാണ് ഈ റൂട്ടുകളിലെ ബസ് സർവിസുകൾ.

*എയർപോർട്ട് — മസ്ജിദുന്നബവി (റൂട്ട് നമ്പർ: 400)

*മീഖാത്ത് — ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സ്റ്റേഷൻ (റൂട്ട് നമ്പർ: 130)

*അൽ-ഫൈസലിയ — വാദി മദീനിബ് (റൂട്ട് നമ്പർ: 150)

*സയ്യിദുൽ ശുഹദാ സ്ക്വയർ — അൽ-ആലിയ (റൂട്ട് നമ്പർ: 190)

*അൽ-ഖാലിദിയ — അൽ-ഖസ്‌വ (റൂട്ട് നമ്പർ: 191)

**18 മണിക്കൂർ സർവിസ് നടത്തുന്ന റൂട്ടുകൾ (10 എണ്ണം)**

*അൽ-ഖന്ദഖ് — ഖുർആൻ പ്രിന്റിംഗ് പ്രസ് (230)

*അൽ-ഫൈസലിയ — മീഖാത്ത് (231)

*ജബൽ അയർ — അൽ-ദൈത്ത (290)

*മീഖാത്ത് — ഇൻഡസ്ട്രിയൽ സിറ്റീസ് (291)

*മഹ്‌സൂർ — ബുസ്താൻ അൽ-സാഫിയ (310)

*കിംഗ് ഫഹദ് ഡിസ്ട്രിക്ട് — ഖുബാ മസ്ജിദ് (390)

*ഷുറാൻ — അൽ-അരീദ് ഡിസ്ട്രിക്ട് (391)

*അൽ-മബ്‌ഊസ് — അൽ-ഉയൂൺ ഒയാസിസ് (450)

*എയർപോർട്ട് ഡിസ്ട്രിക്ട് — അൽ-ആലിയ (490)

*അൽ-ആലിയ — അൽ-ഖസ്‌വ (590)

ഹജ്ജ്, ഉംറ സീസണുകളിൽ ദശലക്ഷക്കണക്കിന് വരുന്ന തീർഥാടകർക്ക് ഈ പരിഷ്കാരം വലിയ ആശ്വാസമാകും. 15 റൂട്ടുകളിലായി സജ്ജമാക്കിയ വിപുലമായ സൗകര്യം മദീനയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൽ വലിയൊരു ചുവടുവെപ്പാണെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350642/new-timetable-to-facilitate-madinah-bus-traffic)