ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി
Mar 30, 2026 12:07 PM | By Anusree vc

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ കുവൈത്തിലെ ശുഐബയിലുള്ള ഒരു പോയിന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരനായിരുന്ന സന്താന ശെൽവം, ആക്രമണം നടക്കുമ്പോൾ അവിടെ രാത്രി ജോലിയിലായിരുന്നു.ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ ജല ശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്തി അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് പിന്തുണ നൽകുന്നതിനും ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുമായി ഇടപെടൽ തുടരുകയാണെന്നും എംബസി അറിയിച്ചു.

Iran attack: Tamil Nadu native killed in Kuwait

Next TV

Related Stories
പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, യുഎഇയിൽ യുവാവ് അറസ്റ്റിൽ

Mar 30, 2026 12:00 PM

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, യുഎഇയിൽ യുവാവ് അറസ്റ്റിൽ

യുഎഇ ഫുജൈറയിലെ നിയന്ത്രിത പ്രദേശങ്ങളിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുവാവ്...

Read More >>
ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

Mar 30, 2026 11:13 AM

ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ...

Read More >>
കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Mar 30, 2026 08:08 AM

കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം, ഒരാൾ...

Read More >>
കോഴിക്കോട് വടകര സ്വദേശി ഒമാനിൽ അന്തരിച്ചു

Mar 29, 2026 09:41 PM

കോഴിക്കോട് വടകര സ്വദേശി ഒമാനിൽ അന്തരിച്ചു

കോഴിക്കോട് വടകര സ്വദേശി ഒമാനിൽ...

Read More >>
യുവതിയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

Mar 29, 2026 07:47 PM

യുവതിയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

യുവതിയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി, കെനിയൻ സ്വദേശിയുടെ വധശിക്ഷ...

Read More >>
ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു

Mar 29, 2026 07:43 PM

ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു

ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി...

Read More >>
Top Stories

News Roundup