ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു

ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു
Mar 29, 2026 07:43 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു. പാലക്കാട്​ സ്വദേശി സിജോ ജോണി (40) ആണ്​ മരിച്ചത്​. ഒരാഴ്ച മുമ്പാണ് ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ദുബൈ മുഹൈസിന ഭാഗത്ത്​ മദീന മാളിന്​ സമീപം​ ഇ-സ്കൂട്ടറിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഉച്ചക്ക്​ 1.45 ഓടെ ഇ-സ്കൂട്ടറിൽ​ ഫ്ലാറ്റിന്​ സമീപമുള്ള സൂപ്പർമാർക്കറ്റിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടമെന്നാണ്​ ബന്ധു നൽകിയ വിവരം. ഏറെ നേരം കഴിഞ്ഞും ഭർത്താവിനെ കാണാത്തതിനെ തുടർന്ന്​ ഭാര്യ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. വൈകിട്ട്​ ദുബൈ റാശിദ്​ ആശുപത്രിയിലെ നഴ്​സിൽ നിന്നാണ്​ ഇദ്ദേഹത്തിന്​ അപകടം സംഭവിച്ച്​ ആശുപത്രിയിൽ അഡ്​മിറ്റായ വിവരം ലഭിക്കുന്നത്​​.

അപകടത്തിൽ തലക്കേറ്റ ഗുരുതര പരിക്ക്​ മൂലം ഞായറാഴ്ച​ വൈകിട്ട്​ 6.45 ഓടെയാണ്​ മരണം സംഭവിക്കുന്നത്​. കഴിഞ്ഞ 12 വർഷമായി ദുബൈയിൽ പ്രവാസിയാണ്​ സിജോ ജോണി. ദുബൈയിലെ ഷിപ്പ്​യാർഡ്​ കമ്പനിയിൽ ഫോർമാനായിരുന്നു. ദുബൈയിൽ സ്കൂൾ അധ്യാപികയാണ്​ ഭാര്യ. എട്ട്​ വയസ്സുള്ള ഒരു മകളുണ്ട്​.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനാണ്​ തീരുമാ​നമെങ്കിലും നടപടികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. 2024 ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന വാഹനാപകടത്തിൽ സിജോയുടെ സഹോദരിയും അധ്യാപികയുമായിരുന്ന സോണിയ ജോണിയും മരണപ്പെട്ടിരുന്നു. ഇതിന്‍റെ ആഘാതം വിട്ടുമാറുന്നതിനിടെയാണ്​ മറ്റൊരു ദുരന്തം കുടുംബത്തെ തേടിയെത്തിയത്​.

Malayali expatriate dies while undergoing treatment for serious injuries in e-scooter accident in Dubai

Next TV

Related Stories
യുവതിയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

Mar 29, 2026 07:47 PM

യുവതിയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

യുവതിയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി, കെനിയൻ സ്വദേശിയുടെ വധശിക്ഷ...

Read More >>
കാലാവസ്ഥാ വ്യതിയാനം; ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ അതത് സ്ഥാപനങ്ങൾക്ക് അനുമതി

Mar 29, 2026 04:00 PM

കാലാവസ്ഥാ വ്യതിയാനം; ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ അതത് സ്ഥാപനങ്ങൾക്ക് അനുമതി

ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ അതത് സ്ഥാപനങ്ങൾക്ക്...

Read More >>
ഇന്നും സൗദിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം; 10 ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

Mar 29, 2026 03:00 PM

ഇന്നും സൗദിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം; 10 ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

ഇന്നും സൗദിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം; 10 ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ...

Read More >>
ജോലി കഴിഞ്ഞ് റൂമിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

Mar 29, 2026 11:30 AM

ജോലി കഴിഞ്ഞ് റൂമിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

ജോലി കഴിഞ്ഞ് റൂമിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ്...

Read More >>
Top Stories

News Roundup