മസ്കത്ത്: (gcc.truevisionnews.com) കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിലെ സനായ ജലാൻ ബു അലിയിൽ അന്തരിച്ചു. വടകര പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ (46) ആണ് ജലാൻ ബുആലിയിൽ അന്തരിച്ചത് . ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
A native of Vadakarapassed away in Oman

































