( https://gcc.truevisionnews.com/) പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഇതിനായി മുന്‍ കരുതലുകൾ സ്വീകരിക്കണമെന്നും ആവശ‍്യമെങ്കിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും കത്തിൽ നിർദ്ദേശിച്ചു. മലയാളികൾ ഉൾപ്പെടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ മേഖലയിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്.
നിലവിലെ സാഹചര്യം ബന്ധുക്കളിലും പൊതുസമൂഹത്തിലും വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നു. എല്ലാ പൗരന്മാരുടെയും സുരക്ഷയെകുറിച്ചുള്ള ആശങ്ക മുഖ‍്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം പ്രവാസികളുമായി ബന്ധപ്പെടാൻ ഹെൽപ്പ് ലൈനുകൾ ഒരുക്കുന്നത് ഉൾപ്പെടെ സർക്കാറിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
West Asian conflict: Chief Minister writes to Prime Minister to ensure safety of expatriates




























