യുഎഇ :( https://gcc.truevisionnews.com/) രാജ്യത്തെ വ്യോമമേഖലയുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ഡ്രോണുകൾ, ഗ്ലൈഡറുകൾ, വിനോദ വിമാനങ്ങൾ എന്നിവ പറത്തുന്നതിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അടിയന്തര നിരോധനം ഏർപ്പെടുത്തി.
മുൻകരുതൽ നടപടിയെന്ന നിലയിൽ ഒരാഴ്ചത്തേക്കാണ് നിലവിൽ ഈ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഇത്തരം വിമാനങ്ങളുടെ പ്രവർത്തനം, വിക്ഷേപണം, പറക്കൽ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്ക് ശേഷം സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും വിലക്ക് നീക്കുന്ന കാര്യത്തിൽ അതോറിറ്റി തീരുമാനമെടുക്കുക. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജിസിഎഎ മുന്നറിയിപ്പ് നൽകി.
Content Highlight: Temporary ban on drones and recreational aircraft in the UAE




































