ഹൃദയാഘാതം: ഇന്ത്യൻ റെസ്​റ്റോറൻറായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ മദീനയിൽ അന്തരിച്ചു

ഹൃദയാഘാതം: ഇന്ത്യൻ റെസ്​റ്റോറൻറായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ മദീനയിൽ അന്തരിച്ചു
May 31, 2026 04:15 PM | By Susmitha Surendran

യാംബു: (https://gcc.truevisionnews.com/) സൗദി പടിഞ്ഞാറൻ പ്രവിശയിലെ യാംബു ടൗണിൽ അറിയപ്പെടുന്ന ഇന്ത്യൻ റെസ്​റ്റോറൻറായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ (55) മദീനയിൽ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നാണ് മരണം .

തമിഴ്‌നാട് കായൽപട്ടണം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മലയാളി കൂട്ടായ്മകൾക്കിടയിലടക്കം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഴ്ച യാംബുവിലെ താമസസ്ഥലത്ത് വെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

സയ്യിദ് അഹ്‌മദ്‌ മൗലാനയാണ് പിതാവ്. അർസത്ത് റയ്യാൻ മൗലാന, നാദിർ സുഫ്‌യാൻ മൗലാന എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Content Highlight: Content Highlights:- Heart attack: ‘Arias’ manager Moideen Bawa passes away in Medina

Next TV

Related Stories
മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

May 31, 2026 04:12 PM

മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ...

Read More >>
എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

May 31, 2026 03:48 PM

എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എബോള' വൈറസ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി...

Read More >>
ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

May 31, 2026 12:35 PM

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ...

Read More >>
രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

May 31, 2026 12:30 PM

രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

ദുബൈയിൽ കോടികളുടെ ഊദ് കവർന്ന എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം...

Read More >>
ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

May 31, 2026 11:27 AM

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു...

Read More >>
Top Stories

News Roundup