അബുദാബി: ( https://gcc.truevisionnews.com/) യുഎഇയിലെ വ്യോമയാന മേഖലയിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ശക്തമാക്കി. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 20,000 യാത്രക്കാർക്ക് അതോറിറ്റി അടിയന്തര സഹായം ലഭ്യമാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് താൽക്കാലിക താമസ സൗകര്യം, ഭക്ഷണം, ലഘുഭക്ഷണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മുടങ്ങിയ യാത്രകൾ പുനഃക്രമീകരിക്കാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും വിമാനക്കമ്പനികളുമായി ചേർന്ന് വിപുലമായ ക്രമീകരണങ്ങളാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.
യുഎഇയിലേക്ക് എത്തിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ട ട്രാൻസിറ്റ് യാത്രക്കാര്‍ക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും മറ്റും നൽകി. സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുമെന്നും ഇക്കാര്യത്തില്‍ വിമാനത്താവളങ്ങളും എയർലൈനുകളുമായും ബന്ധപ്പെട്ട് വരികയാണെന്നും യാത്രക്കാര്‍ ഔദ്യോഗിക പ്ലാറ്റ്‍ഫോമുകള്‍ പിന്തുടരണമെന്നും വിമാനങ്ങളുടെ സമയമാറ്റത്തെ കുറിച്ച് അറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
Passengers need not fear; UAE Aviation Authority will bear all expenses

























_(8).jpeg)







