---
title: " വീണ്ടും ടെഹ്റാനിൽ സ്ഫോടനം, കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം "
english_title: "Another explosion in Tehran, attacks at Kuwait airport and Palm Jumeirah in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344886/another-explosion-in-tehran-attacks-at-kuwait-airport-and-palm-jumeirah-in-the-uae"
published_at: "2026-02-28T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a32b8f1b814_sdgs.jpg"
keywords: []
---

#  വീണ്ടും ടെഹ്റാനിൽ സ്ഫോടനം, കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം 

> **Lead Summary:** **കുവൈത്ത്/ ടെഹ്റാൻ: **ഇസ്രയേൽ, യുഎസ് ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ കലാപ കലുഷിതം. കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം നടന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു.

## Article Content

**കുവൈത്ത്/ ടെഹ്റാൻ: **ഇസ്രയേൽ, യുഎസ് ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ കലാപ കലുഷിതം. കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം നടന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു.

ദുബായിലെ ആഡംബര കേന്ദ്രമാണ് ജുമൈറ ലേക്ക് ടവറില്‍ തീപ്പിടുത്തമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റെന്ന് ദുബായ് സ്ഥിരീകരിച്ചു. അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചു. ആരും വീടിന് പുറത്ത് ഇറങ്ങരുതെന്ന് ജനങ്ങൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

അതിനിടെ, ടെഹ്റാനിൽ വീണ്ടും സ്ഫോടനം ഉണ്ടായി. ടെൽ അവീവിലെ ഇറാന്‍റെ ആക്രമണങ്ങൾ പ്രതിരോധിച്ചതായി ഇസ്രായേല്‍ പ്രതികരിച്ചു. നഗരത്തിന് പുറത്തേക്ക് കൂട്ടപ്പലായനം നടത്തുകയാണ് ജനങ്ങൾ. റോഡുകളിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344886/another-explosion-in-tehran-attacks-at-kuwait-airport-and-palm-jumeirah-in-the-uae)