കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യോമാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ നിരവധി ഇന്ത്യൻ യാത്രക്കാർ കുവൈത്തിൽ കുടുങ്ങി.
ഇവർക്ക് വിമാനത്താവളത്തിന് പുറത്ത് വിവിധ ഹോട്ടലുകളിലും വിമാനത്താവളത്തിലെ ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുമായി കുവൈത്തിലെ ഇന്ത്യൻ എംബസി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും താമസവും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
വിമാന സർവീസുകൾ പുനരാരംഭിച്ചാലുടൻ യാത്ര പുറപ്പെടുന്നതിന് എംബസി ഉദ്യോഗസ്ഥർ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിൽ പിന്തുണക്കും സഹകരണത്തിനും കുവൈത്ത് അധികാരികളോടും എയർലൈൻ ഓപ്പറേറ്റർമാരോടും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
Flights cancelled; Embassy intervenes to help Indians stranded in Kuwait




























_(21).jpeg)





