യുഎഇ:( https://gcc.truevisionnews.com/) രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവും തീരുമാനിച്ചു.
നാളെ (മാർച്ച് 2) മുതൽ മാർച്ച് 4 (ബുധനാഴ്ച) വരെയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഈ നിർദ്ദേശം ബാധകമാണ്.
വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ഭരണനിർവഹണ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമായിരിക്കും. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഓൺലൈൻ ക്ലാസുകൾ നീട്ടണോ എന്ന കാര്യത്തിൽ അധികൃതർ പിന്നീട് തീരുമാനമെടുക്കും.
Online classes for UAE schools and universities

































