Feb 25, 2026 04:06 PM

( gcc.truevisionnews.com ) ഒമാനിൽ ഇത്തവണത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) മാർച്ച് 20 വെള്ളിയാഴ്ച ആകാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു. ഒമാൻ സ്‌പേസ് ആൻഡ് ആസ്‌ട്രോണമിക്കൽ സൊസൈറ്റി ബോർഡ് അംഗം അബ്ദുൽ വഹാബ് അൽ ബുസൈദിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ളതിനാൽ ഒമാനും അയൽരാജ്യങ്ങളും ഒരേ ദിവസം തന്നെ പെരുന്നാൾ ആഘോഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെരുന്നാൾ വെള്ളിയാഴ്ചയായാൽ രാജ്യത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയായിരിക്കും ഈ അവധിക്കാലം. ഔദ്യോഗികമായ അവധി പ്രഖ്യാപനം സർക്കാർ പിന്നീട് നടത്തുമെങ്കിലും, നീണ്ട അവധി ലഭിക്കുമെന്ന പ്രതീക്ഷ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കുന്നുണ്ട്.

നിലവിലെ കീഴ്വഴക്കമനുസരിച്ച് റമസാൻ 29-ന് വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ച ശേഷമായിരിക്കും ഔഖാഫ് മതകാര്യ മന്ത്രാലയം പെരുന്നാൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇത്തവണ ചന്ദ്രക്കല ദൃശ്യമാകുന്നത് എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. പ്രത്യാശിച്ചതുപോലെ മാർച്ച് 20-ന് പെരുന്നാൾ എത്തുകയാണെങ്കിൽ ഇത്തവണത്തെ റമസാൻ വ്രതം 29 ദിവസമായിരിക്കും.



Oman to celebrate Eid on March 20 Five-day long holiday likely

Next TV

Top Stories










News Roundup






Entertainment News