ഇനി കണ്ണുംപൂട്ടി യാത്രകൾ പ്ലാൻ ചെയ്യാം; യുഎഇയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു

ഇനി കണ്ണുംപൂട്ടി യാത്രകൾ പ്ലാൻ ചെയ്യാം; യുഎഇയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു
Feb 25, 2026 01:43 PM | By Anusree vc

( gcc.truevisionnews.com ) യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കായുള്ള അടുത്ത മൂന്ന് അധ്യയന വർഷങ്ങളിലെ കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വർഷങ്ങളിലെ സ്കൂൾ പ്രവൃത്തിദിവസങ്ങളും അവധിക്കാലവും മുൻകൂട്ടി അറിയാൻ സാധിക്കുന്നത് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ഗുണകരമാകും. യാത്രകളും അവധി ആഘോഷങ്ങളും പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

2026-2027 അധ്യയന വര്‍ഷത്തില്‍ ഓഗസ്റ്റ് 31 ന് ക്ലാസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ 12 നും ഒക്ടോബര്‍ 18നും ഇടയിലായിരിക്കും മിഡ് ടേം ബ്രേക്ക് വരിക. ഡിസംബര്‍ 14 മുതല്‍ 2027 ജനുവരി 3 വരെ ശൈത്യകാല അവധിയായിരിക്കും. 2027 ഏപ്രില്‍ 5നും ഏപ്രില്‍ 11 നും ഇടയിലായിരിക്കും വസന്തകാല അവധി. 2027 ജൂലൈ 2ന് അധ്യയന വര്‍ഷം അവസാനിക്കുമെന്നും കലണ്ടര്‍ വ്യക്തമാക്കുന്നു.

2027- 2028 അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ 2027 ഓഗസ്റ്റ് 30 ന് ആരംഭിക്കും. ഒക്ടോബര്‍ 11 നും ഒക്ടോബര്‍ 17നും ഇടയിലായിരിക്കും മിഡ്ടേം ബ്രേക്ക് വരിക. 2027 ഡിസംബര്‍ 13 നും 2028 ജനുവരി 2 നും ഇടയില്‍ ശൈത്യകാല അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2028 മാര്‍ച്ച് 27 നും ഏപ്രില്‍ 2നും ഇടയിലായിരിക്കും വസന്തകാല അവധി. 2028 ജൂണ്‍ 30 ന് അധ്യയന വര്‍ഷം അവസാനിക്കും.

2028-2029 അധ്യയന വര്‍ഷത്തില്‍ ഓഗസ്റ്റ് 28 ന് ക്ലാസുകള്‍ ആരംഭിക്കും. മിഡ്ടേം ബ്രേക്ക് ഒക്ടോബര്‍ 16 നും ഒക്ടോബര്‍ 22നും ഇടയിലായിരിക്കും. 2008 ഡിസംബര്‍ 11 നും 2029 ജനുവരി 1നും ഇടയില്‍ ശൈത്യകാല അവധിയും മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള കാലയളവില്‍ വസന്തകാല അവധിയും നല്‍കും. 2029 ജൂണ്‍ 29ന് അധ്യയന വര്‍ഷം അവസാനിക്കും. എല്ലാ സ്‌കൂളുകളും ഒന്നാം സെമസ്റ്ററിലെ മിഡ്ടേം ബ്രേക്ക് നിര്‍ബന്ധമായും പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവിടുത്തെ പ്രത്യേക നിയമങ്ങള്‍ ബാധകമായിരിക്കും. ഓരോ ടേമിന്റെയും അവസാന ആഴ്ച വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ആഴ്ചകളില്‍ ഫൈനല്‍ അസസ്മെന്റുകളും പാഠഭാഗങ്ങളും പൂര്‍ത്തിയാക്കുകയും വേണം. ഇന്ത്യന്‍, പാകിസ്ഥാനി, ബംഗ്ലാദേശി സിലബസുകള്‍ പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ പുതിയ അക്കാദമിക് കലണ്ടര്‍ ബാധകമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

UAE school calendar announced; holiday dates for the next three years known

Next TV

Related Stories
സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു

Feb 25, 2026 02:38 PM

സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു

ലഹരിമരുന്ന് കടത്ത് , സീബ് വിലായത്തിൽ പ്രവാസികൾ...

Read More >>
യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്ച 'സീറോ' ആയേക്കാം, വാഹനയാത്രക്കാർക്ക് കർശന നിർദ്ദേശങ്ങൾ

Feb 25, 2026 01:56 PM

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്ച 'സീറോ' ആയേക്കാം, വാഹനയാത്രക്കാർക്ക് കർശന നിർദ്ദേശങ്ങൾ

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്ച 'സീറോ' ആയേക്കാം, വാഹനയാത്രക്കാർക്ക് കർശന...

Read More >>
ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം

Feb 25, 2026 10:48 AM

ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ...

Read More >>
അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ അടപ്പിച്ചു

Feb 24, 2026 10:47 PM

അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ അടപ്പിച്ചു

അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ...

Read More >>
പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

Feb 24, 2026 06:15 PM

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദോഹയിൽ...

Read More >>
മദ്യലഹരിയിൽ യുവതിക്ക് നേരെ അസഭ്യവർഷം, വധഭീഷണി; പ്രവാസി യുവാവ് ഷാർജയിൽ പിടിയിൽ

Feb 24, 2026 04:20 PM

മദ്യലഹരിയിൽ യുവതിക്ക് നേരെ അസഭ്യവർഷം, വധഭീഷണി; പ്രവാസി യുവാവ് ഷാർജയിൽ പിടിയിൽ

മദ്യലഹരിയിൽ യുവതിക്ക് നേരെ അസഭ്യവർഷം, വധഭീഷണി, പ്രവാസി യുവാവ് ഷാർജയിൽ...

Read More >>
Top Stories