അബുദാബി: ( gcc.truevisionnews.com ) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് ശക്തമാകുന്നതോടെ റോഡുകളിൽ ദൂരക്കാഴ്ച പരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാരും താമസക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തീരദേശ മേഖലകളിലും ദ്വീപുകളിലും ദൂരക്കാഴ്ച പരിധി പൂജ്യത്തിനടുത്തേക്ക് താഴാൻ സാധ്യതയുണ്ട്. യാത്രക്കാർ വാഹനങ്ങളുടെ വേഗത കുറയ്ക്കുക,മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക, വാഹനമോടിക്കുമ്പോൾ യാതൊരു കാരണവശാലും ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത് എന്നീ നിർദേശങ്ങൾ അധികൃതർ മുന്നോട്ടുവച്ചു. റമസാന് മുന്നോടിയായുള്ള ഈ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Heavy fog in the UAE; visibility may be 'zero', strict instructions for motorists

































