---
title: "പനി ബാധിച്ച് യുവാവ് ജുബൈലിൽ മരിച്ചു"
english_title: "A young man died of fever in Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344215/a-young-man-died-of-fever-in-jubail"
published_at: "2026-02-25T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ee55524a5f_death_fever.jpg"
keywords: []
---

# പനി ബാധിച്ച് യുവാവ് ജുബൈലിൽ മരിച്ചു

> **Lead Summary:** **ജുബൈൽ: [** കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ അന്തരിച്ചു. ഹൈദരാബാദ് ബന്ദ്​ലഗുഡ സ്വദേശി സെയ്ദ് ശുഐബുള്ള ഹുസൈനി ആണ് മരിച്ചത്.

## Article Content

**ജുബൈൽ: [** കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ അന്തരിച്ചു. ഹൈദരാബാദ് ബന്ദ്​ലഗുഡ സ്വദേശി സെയ്ദ് ശുഐബുള്ള ഹുസൈനി ആണ് മരിച്ചത്.

തീവ്രമായ പനി, തലവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ജുബൈലിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനായുള്ള നിയമനടപടികൾക്ക് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ നേതൃത്വം നൽകി വരുന്നു. സെയ്ദ് ഹബീബുള്ള ഹുസൈനിയാണ് പിതാവ്. മാതാവ്: സെയ്ദാ സാബിയ ബീഗം. ബിബി ആയിഷ ഇനാംദാർ ആണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344215/a-young-man-died-of-fever-in-jubail)