മക്ക: ( https://gcc.truevisionnews.com/) ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് നാടിനെ രക്ഷിക്കാൻ മഴയ്ക്കായി പ്രാർത്ഥനയോടെ വിശ്വാസികൾ. ലോക മുസ്‌ലിംകളുടെ പുണ്യകേന്ദ്രമായ മസ്ജിദുൽ ഹറാമിൽ മഴയ്ക്കായി പ്രത്യേക പ്രാർഥന നടത്തി ഇമാം ശൈഖ് ഡോ. അബ്ദുല്ല അൽ ജുഹാനി.
നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ മഴ നൽകി അനുഗ്രഹിക്കണമെന്ന് അദ്ദേഹം പ്രാർഥിച്ചു. ‘അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ വർഷിക്കേണമേ... ദോഷകരമല്ലാത്തതും, ഗുണകരവും ആസ്വാദ്യകരവുമായ മഴ നൽകി ഞങ്ങളെ നീ നനയ്ക്കേണമേ’ എന്ന് അദ്ദേഹം പ്രാർത്ഥനയിൽ ഉണർത്തി.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രാർഥന നടത്താൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് മക്കയിലും പ്രാർഥന നടന്നത്.
Nationwide prayer for rain in Saudi Arabia

































