---
title: "റാസൽഖൈമ ജബൽ ജൈസിലെ നിയന്ത്രണങ്ങൾ നീക്കി; ഗതാഗതം സാധാരണ നിലയിൽ"
english_title: "Restrictions lifted in Jebel Jais, Ras Al Khaimah; traffic back to normal"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341500/restrictions-lifted-in-jebel-jais-ras-al-khaimah-traffic-back-to-normal"
published_at: "2026-02-11T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cc75f4d847_24.jpg"
keywords: []
---

# റാസൽഖൈമ ജബൽ ജൈസിലെ നിയന്ത്രണങ്ങൾ നീക്കി; ഗതാഗതം സാധാരണ നിലയിൽ

> **Lead Summary:** **റാസൽഖൈമ: **മഴക്കെടുതിയെത്തുടർന്ന് അടച്ചിട്ടിരുന്ന യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജൈസ് സന്ദർശകർക്കായി പൂർണ്ണമായും തുറന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മലമുകളിലേക്ക് പോകുന്നതിനുള്ള പ്രത്യേക പ്രവേശന നിയന്ത്രണങ്ങളും പെർമിറ്റുകളും അധികൃതർ ഒഴിവാക്കി. ജനുവരി മുതൽ ഭാഗികമായി പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായിട്ടുണ്ട്.

## Article Content

**റാസൽഖൈമ: **മഴക്കെടുതിയെത്തുടർന്ന് അടച്ചിട്ടിരുന്ന യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജൈസ് സന്ദർശകർക്കായി പൂർണ്ണമായും തുറന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മലമുകളിലേക്ക് പോകുന്നതിനുള്ള പ്രത്യേക പ്രവേശന നിയന്ത്രണങ്ങളും പെർമിറ്റുകളും അധികൃതർ ഒഴിവാക്കി. ജനുവരി മുതൽ ഭാഗികമായി പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായിട്ടുണ്ട്.

മലമുകളിലെ പ്രശസ്തമായ '1484 ബൈ പുരോ' റസ്റ്റോറന്റ് സന്ദർശിക്കുന്നവർക്ക് മുൻകൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. റെഡ് റോക്ക് ബിബിക്യുവും  പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സാഹസിക സഞ്ചാരികൾ കാത്തിരിക്കുന്ന 'ജൈസ് സ്കൈ ടൂർ' ഫെബ്രുവരി 18 മുതൽ പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളിലും ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലും നിശ്ചിത സമയക്രമത്തിൽ സിപ്പ് ലൈൻ സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341500/restrictions-lifted-in-jebel-jais-ras-al-khaimah-traffic-back-to-normal)