---
title: "കാഴ്ചമറച്ച് കനത്ത മൂടൽ മഞ്ഞ്; ബഹ്‌റൈനിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു"
english_title: "Heavy fog obscures visibility; flights diverted in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341452/heavy-fog-obscures-visibility-flights-diverted-in-bahrain"
published_at: "2026-02-11T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c6abf48d22_14.jpg"
keywords: []
---

# കാഴ്ചമറച്ച് കനത്ത മൂടൽ മഞ്ഞ്; ബഹ്‌റൈനിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

> **Lead Summary:** **മനാമ: **ബഹ്‌റൈനിൽ അനുഭവപ്പെട്ട ശക്തമായ മൂടൽമഞ്ഞ് വ്യോമഗതാഗതത്തെ താറുമാറാക്കി. ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മഞ്ഞിൽ കാഴ്ചപരിധി കുറഞ്ഞതോടെ സുരക്ഷ കണക്കിലെടുത്ത് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സർവീസുകൾ തടസ്സപ്പെട്ടു. ലണ്ടൻ, കുവൈത്ത്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

## Article Content

**മനാമ: **ബഹ്‌റൈനിൽ അനുഭവപ്പെട്ട ശക്തമായ മൂടൽമഞ്ഞ് വ്യോമഗതാഗതത്തെ താറുമാറാക്കി. ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മഞ്ഞിൽ കാഴ്ചപരിധി കുറഞ്ഞതോടെ സുരക്ഷ കണക്കിലെടുത്ത് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സർവീസുകൾ തടസ്സപ്പെട്ടു. ലണ്ടൻ, കുവൈത്ത്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

കാഴ്ച വ്യക്തമല്ലാത്തതിനാൽ പല വിമാനങ്ങളും സൗദിയിലെ ദമ്മാം, ഖത്തറിലെ ഹമദ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ഫ്ലൈറ്റ് റഡാർ അറിയിച്ചു. ബഹ്‌റൈനിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചയോടെ സാധാരണ നിലയിലായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341452/heavy-fog-obscures-visibility-flights-diverted-in-bahrain)