ദുബായ്: ( gcc.truevisionnews.com ) ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ക്ക് ബോധരഹിതനായതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. വാഹനം നിന്ന് റോഡില്‍ നിന്ന്‌തെന്നിമാറി കോണ്‍ക്രീറ്റ് ബാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നേരിയതോ ഗുരുതരമോ ആയ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Two injured in car accident on Sheikh Mohammed bin Zayed Road in Dubai

































