മദീന: (https://gcc.truevisionnews.com/) മസ്ജിദുന്നബവിയിൽ ദീർഘകാലം ബാങ്ക് വിളിച്ചിരുന്ന (മുഅദ്ദിൻ) ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു.
വർഷങ്ങളോളം മസ്ജിദുന്നബവിയിൽ മുഅദ്ദിനായി സേവനം ചെയ്ത വ്യക്തിത്വമാണ് ശൈഖ് ഫൈസൽ അൽനുഅ്മാൻ. ശ്രതിമധുരമായ ശബ്ദവും ഭക്തിനിർഭരമായ പാരായണവും കാരണം അദ്ദേഹത്തിന്റെ ബാങ്ക് വിളിയും ഖുർആൻ പാരായണവും ഏറെ പ്രസിദ്ധമായിരുന്നു.
മദീനയിലാണ് ശൈഖ് ഫൈസൽ അൽനുഅ്മാൻ ജനിച്ചത്. മദീനയിൽ തന്നെയുള്ള സ്കൂളുകളിലാണ് വിദ്യാഭ്യാസം നടത്തിയത്. തൈബ സർവകലാശാലയിൽനിന്ന് ബിരുദം നേടി.
14 വയസ്സുള്ളപ്പോൾ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കാൻ തുടങ്ങിയ അദ്ദേഹം പിതാവ് ശൈഖ് അബ്ദുൽ മാലിക് അൽനുഅ്മാന്റെ പാത പിന്തുടർന്ന് മരണം വരെ ആ മഹത്തായ ദൗത്യത്തിൽ തുടർന്നു.
Sheikh Faisal Al-Nu'man, the 'Mu'addin' of the Prophet's Mosque in Medina, has passed away

































