മസ്കത്ത്: [gcc.truevisionnews.com] കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ചരിത്രവിജയം ഒമാനിൽ വിപുലമായ ആഘോഷങ്ങളോടെ ആഘോഷിച്ചു. ഇൻകാസ് ഒമാനും കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായതായി നേതാക്കൾ വ്യക്തമാക്കി.
റൂവി അൽ ഫവാൻ ഹാളിൽ നടന്ന ആഘോഷപരിപാടി കോവളം എം.എൽ.എ എം. വിൻസെന്റ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രവാസി ഇടപെടൽ ഉണ്ടായതായും ഇത് വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി അബിൻ വർക്കി മുഖ്യാതിഥിയായി പങ്കെടുത്തു. ഇൻകാസ് ഒമാന്റെ ദേശീയ നേതാക്കളായ അനീഷ് കടവിൽ, സന്തോഷ് പള്ളിക്കൻ, കുരിയാക്കോസ് മാളിയേക്കൽ, ബിനീഷ് മുരളി, ജിജോ കടന്തോട്ട്, വി.എം. അബ്ദുൽ കരീം, സതീഷ് പട്ടുവം, ജിനു ജോൺ, ഹംസ അത്തോളി എന്നിവർ സംസാരിച്ചു.
കെ.എം.സി.സി മുതിർന്ന നേതാവും ഇന്ത്യൻ സ്കൂൾ മാനേജ്മെൻ്റ് ഡയറക്ടറുമായ പി.ടി.കെ. ഷെമീറും വനിതാ വിഭാഗം പ്രസിഡൻ്റ് ജസ്‌ല മുഹമ്മദ് എന്നിവരും പരിപാടിയിൽ ആശംസകൾ നേർന്നു. ഷിബു പുല്ലാട് സ്വാഗതവും പി.വി. എൽദോ നന്ദിയും രേഖപ്പെടുത്തി.
UDF celebrates Kerala election victory

































