ദമാം: ( gcc.truevisionnews.com ) ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി ദമാമിൽ അന്തരിച്ചു. കൊല്ലം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ സിദ്ദീഖ് (48) ആണ് മരിച്ചത്. മൂന്നു വർഷമായി ദമാമിൽ എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ, നന്മ സൗദി കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: സഫരിയ്യ. മക്കൾ: ഹലാ സിദ്ദീഖ്, തമന്ന സിദ്ദീഖ്, അലൻ മുഹമ്മദ്. മാതാപിതാക്കൾ: പരേതരായ ഇബ്രാഹിം കുട്ടിയും ആരിഫാ ബീവിയും. സഹോദരൻ: സി.കെ. സിയാദ്.
റാക്ക അൽ സലാമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. അൽ ഖോബാർ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. ഖബറടക്കം പിന്നീട് നാട്ടിൽ.
Heart attack Expatriate Malayali dies in Dammam

































