മസ്കത്ത്: (https://gcc.truevisionnews.com/) ഹൃദയാഘാതംമൂലം പ്രവാസി മലയാളി ഒമാനിലെ ബുറൈമിയിൽ അന്തരിച്ചു . തൃശൂർ ചാഴൂർ വാഴപ്പുള്ളി പറമ്പിൽ കുഞ്ഞാലിക്കുട്ടി മകൻ അബ്ദുൾ ജലീൽ (62) ആണ് മരിച്ചത് .
ബുറൈമിയിൽ ദീർഘകാലമായി തയ്യൽ തൊഴിലാളിയായിരുന്നു. മാതാവ്: ജമീല. ഭാര്യ: ലൈല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Heart attack: Expatriate Malayali passes away

































