ഒമാൻ : ( gcc.truevisionnews.com ) മസ്കത്തിൽ വാഹനാപകടത്തിൽ പുതുശ്ശേരി സ്വദേശി മരിച്ചു. വടക്കേത്തറ കൃഷ്ണകൃപയിൽ കെ.രവീന്ദ്രൻ (55) ആണു മരിച്ചത്. 17നു രാവിലെയായിരുന്നു അപകടം. മസ്കത്തിലെ താമസസ്ഥലത്തു നിന്നു ജോലിസ്ഥലത്തേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോൾ രവീന്ദ്രനെ കാർ ഇടിക്കുകയായിരുന്നുവെന്നു മസ്കത്ത് പൊലീസ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
A Malayali expatriate died in a car accident in Muscat.

































