സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചരിത്രപരം; പ്രശംസയുമായി ഒമാൻ മന്ത്രി

സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചരിത്രപരം; പ്രശംസയുമായി ഒമാൻ മന്ത്രി
Dec 24, 2025 01:48 PM | By VIPIN P V

ഒമാൻ: ( gcc.truevisionnews.com ) ഒമാനും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരവും വ്യാപാരപരവുമായ ബന്ധത്തിന്റെ പുരോഗതിയാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്. കരാറന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെടുന്ന ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയുടെ വിശദാംശങ്ങളും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ രാജ്യത്തെ വ്യാപാര മേഖലയില്‍ വലിയ പുരോഗതിക്ക് വഴിവക്കുമെന്നാണ് ഒമാന്‍ ഭരണകൂടം വിലയിരുത്തുന്നത്. ദേശീയ സമ്പദ്‍വ്യവസ്ഥയുടെ മത്സരശേഷിയും വൈവിധ്യവല്‍ക്കരണവും ശക്തിപ്പെടുത്തുകയും നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഒമാന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉത്പ്പാദന അടിത്തറ വികസിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ ഒമാനി പൗരന്മാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പറഞ്ഞു.സ്വദേശിവത്ക്കരണ നയങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കരാര്‍ സഹായിക്കും.

പ്രാദോശിക വിപണി പ്രവേശനം വിപുലീകരിക്കുന്നതിനൊപ്പം ആഗോള വിപണികളിലേക്കുള്ള ഒമാനി ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്ക് വിശാലമായ അവസരങ്ങള്‍ തുറക്കുന്നതിനുമുള്ള ഉപകരണമായി വ്യാപാര കരാര്‍ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുമായും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാ ഇന്ത്യയുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉള്ള ഏക അറബ് രാജ്യമാണ് ഒമാന്‍.

അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും സമ്പദ്‍വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള ഒമാന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് കരാര്‍. വ്യാപാര തടസങ്ങള്‍ ലഘൂകരിക്കുക, സാങ്കേതിക കൈമാറ്റം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്ന കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ചും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി വ്യക്തമാക്കി.



india oman comprehensive economic partnership agreement is historic says minister

Next TV

Related Stories
ക്ലാ​സി​ക്​​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റ്​; ഷാ​ർ​ജ പൊ​ലീ​സാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​

Dec 24, 2025 11:24 AM

ക്ലാ​സി​ക്​​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റ്​; ഷാ​ർ​ജ പൊ​ലീ​സാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​

ക്ലാ​സി​ക്​​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റ്, ​ ഷാ​ർ​ജ...

Read More >>
വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Dec 22, 2025 01:34 PM

വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, കുവൈത്ത് ആരോഗ്യ...

Read More >>
ലഹരിക്കേസുകളിൽ ഇനി വധശിക്ഷയും; ശിക്ഷ കടുപ്പിച്ച് കുവൈത്ത്

Dec 16, 2025 05:07 PM

ലഹരിക്കേസുകളിൽ ഇനി വധശിക്ഷയും; ശിക്ഷ കടുപ്പിച്ച് കുവൈത്ത്

ലഹരിക്കേസുകളിൽ ഇനി വധശിക്ഷയും, ശിക്ഷ കടുപ്പിച്ച്...

Read More >>
റോഡ് സുരക്ഷ; ബസ് ഡ്രൈവർമാർക്ക് ദുബൈ പൊലീസ് പരിശീലനം

Dec 11, 2025 10:42 AM

റോഡ് സുരക്ഷ; ബസ് ഡ്രൈവർമാർക്ക് ദുബൈ പൊലീസ് പരിശീലനം

റോഡ് സുരക്ഷ, ബസ് ഡ്രൈവർമാർക്ക് പരിശീലനം, ദുബൈ പൊലീസ്...

Read More >>
Top Stories










News Roundup