ജിദ്ദ: (https://gcc.truevisionnews.com/) ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു . കരുവാരകുണ്ട് പുത്തനഴി സ്കൂൾ പടിയിൽ താമസിച്ചു വരുന്ന ചേലേങ്ങര കുരിക്കൾ ഷുക്കൂർ (55) ആണ് മരിച്ചത്.
നേരത്തെ ജിദ്ദ അൽ വുറൂദ് ഇന്റർനാഷനൽ സ്‌കൂളിൽ കായിക അധ്യാപകനും ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജിദ്ദയിലെ കരാട്ടെ പരിശീലകനുമായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കരാട്ടെ പരിശീലനം നൽകി വരികയായിരുന്നു ഷുക്കൂർ. പിതാവ്: സി.കെ മൊയ്തീൻപ്പ, മാതാവ്: കയ്യുമ്മ, ഭാര്യ: റഷീദ, മക്കൾ: ഷെറിൻ, രോഷൻ, റിദ, അബാൻ. പുത്തനഴി ജുമാമസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം ഖബറടക്കി.
A Malappuram native who was an expatriate in Jeddah passed away in his hometown.
































