ഖത്തര്‍: ( gcc.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകദിന സന്ദര്‍ശനത്തിനായി ഖത്തറിലെത്തി. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്.
അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഖത്തര്‍ പര്യടനം. വൈകീട്ട് 6 മണിക്ക് അബു ഹമൂറിലെ ഐഡിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മലയാളോത്സവം പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ മുഖ്യമന്ത്രി നേരത്തെ സന്ദര്‍ശിച്ചിരുന്നു.. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലും സലാലയിലും മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ഉണ്ടായിരുന്നു.
കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ വരുംദിവസങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല.
Chief Minister Pinarayi Vijayan in Qatar Will participate in Malayalam Festival





























