മസ്‌കത്ത് : (https://gcc.truevisionnews.com/) ഒമാന്റെ വ്യത്യസ്ത ഭാഗങ്ങളിലായി വിനോദ സഞ്ചാര മേഖലയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറൊപ്പിട്ട് പൈതൃക, ടൂറിസം മന്ത്രാലയം. 100 ദശലക്ഷം റിയാലിന്റെ വിനോദ സഞ്ചാര പദ്ധതികള്‍ വികസിപ്പിക്കാന്‍ നിക്ഷേപകരുമായി 36 കരാറുകളില്‍ ഒപ്പുവച്ചതായി മന്ത്രാലയം അറിയിച്ചു.
ഖുറിയാത്തിലെ രണ്ട് ആഡംബര ക്യാംപുകള്‍, ബൗഷറിലെ ഒരു ത്രീസ്റ്റാര്‍ റിസോര്‍ട്ട്, സംയോജിത ടൂറിസം സമുച്ചയം എന്നിവയുള്‍പ്പെടെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ പദ്ധതികള്‍ക്കായുള്ള നാല് കരാറുകളാണ് ഒപ്പുവച്ചത്.
റഖ്‌യൂത്തിലെ നിലവിലുള്ള ഒരു ടൂറിസ്റ്റ് റിസോര്‍ട്ടും ഒരു പുതിയ സംയോജിത ടൂറിസം സമുച്ചയവുമായി ദോഫാറില്‍ രണ്ട് കരാറുകളില്‍ ഒപ്പുവച്ചു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍, ഫൈവ്സ്റ്റാര്‍ വിഭാഗത്തിലുള്ള റിസോര്‍ട്ടുകള്‍, ജബല്‍ ശംസിലെ ഒരു ആഡംബര ക്യാംപ്, ജബല്‍ അഖ്ദറിലെ ഒരു സ്റ്റാര്‍ ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന പത്ത് പദ്ധതികളാണ് ദാഖിലിയയില്‍ നടപ്പിലാക്കുന്നത്.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഒരു ആഡംബര ക്യാംപ് എന്നിവയുള്‍പ്പെടെ നാല് പദ്ധതികള്‍ ബുറൈമിയില്‍ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ കരാറുകള്‍ വടക്കന്‍ ശര്‍ഖിയയിലാണ്, 11 പദ്ധതികള്‍. ഇവയില്‍ ഭൂരിഭാഗവും ബിദിയയിലാണ് വരുന്നത്. ഇതില്‍ ആഡംബര, സ്റ്റാന്‍ഡേര്‍ഡ് ക്യാംപുകള്‍, ത്രീസ്റ്റാര്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇബ്രയില്‍ ഒരു വാണിജ്യ ടൂറിസം നിക്ഷേപ പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
തെക്കന്‍ ശര്‍ഖിയയില്‍ മൂന്ന് കരാറുകളാണ് ഒപ്പുവച്ചത്. ഒരു റിസോര്‍ട്ട് സൂറിലും ജഅലാന്‍ ബനീ ബൂ ഹസ്സനില്‍ രണ്ട് ആഡംബര ക്യാംപുകളും മുസന്ദമിലെ ഖസബില്‍ ഒരു സംയോജിത ടൂറിസം സമുച്ചയവും സ്ഥാപിക്കും.
Oman is preparing for major tourism projects: 36 agreements signed



































