ദോഹ: ( gcc.truevisionnews.com ) പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ചു ഹജ്ജ് രജിസ്ട്രേഷനുള്ള സമയപരിധി ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് നവംബർ 15 വരെ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതിയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
ഹജ്ജിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്. നീട്ടിയ സമയപരിധി അവസാനിക്കുന്നതുവരെ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ hajj.gov.qa വഴി അപേക്ഷകർക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
വരുന്ന സീസണിൽ ഖത്തറിന്റെ ക്വാട്ട 4400 തീർഥാടകരാണെന്നും ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് മികച്ച സേവനം നൽകാൻ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പുമായി മന്ത്രാലയം ഏകോപനം നടത്തുന്നുണ്ടെന്നും ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസൈഫരി പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ 31 വരെയായിരുന്നു നേരത്തെയുള്ള രജിസ്ട്രേഷൻ സമയം. ഇത്തവണ രജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ രണ്ട് മാറ്റങ്ങൾ ഔഖാഫ് കൊണ്ടു വന്നിട്ടുണ്ട്. അപേക്ഷകർ രാജ്യത്തിനകത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് തീർഥാടനത്തിനായുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കൂടാതെ, പതിനായിരം ഖത്തർ റിയാൽ ഡെപ്പോസിറ്റ് തുകയായി കെട്ടിവെക്കുകയും വേണം.
You can still prepare for the pilgrimage; Ministry of Awqaf extends Hajj registration deadline until November 15





























