ഫുജൈറ: (gcc.truevisionnews.com) ദിബ്ബ അൽ ഫുജൈറയിലെ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളിൽ വീണ് കുഞ്ഞ് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബ ഒത്തുചേരലിനിടെ രണ്ടു വയസ്സുകാരൻ അപകടത്തിൽപെട്ടത്. എല്ലാ ആഴ്ചകളിലും കുടുംബം ഇവിടെ ഒത്തുചേരാറുണ്ട്. എല്ലാ സുരക്ഷ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും അൽപ സമയത്തെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്. കുഞ്ഞ് പൂളിന് സമീപത്തുനിന്ന് കളിക്കുന്നതിനിടെയാണ് പൂളിൽ വീണത്. വെളിച്ചമില്ലാത്ത സ്ഥലത്തായിരുന്നു പൂളുണ്ടായിരുന്നത്. കുട്ടിവീണത് തുടക്കത്തിൽ ആരുടെയും ശ്രദ്ധയിൽപെട്ടില്ല. എന്നാൽ, വിവരമറിഞ്ഞ ഉടൻ വളരെ പെട്ടെന്ന് കുടുംബാംഗങ്ങൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, രക്ഷിക്കാനായില്ല.
Two-year-old dies tragically after falling into swimming pool while playing

































