കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. കുവൈത്തിലെ ഹവലി ചത്വരത്തില്‍ നിന്നാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പോകുന്നതിനിടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
തന്റെ ഭാര്യയെ മരുഭൂമിയില്‍ കാര്‍ കയറ്റിക്കൊലപ്പെടുത്തിയ മറ്റൊരു പ്രതിക്കും കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ പെരുന്നാൾ ദിനത്തിലായിരുന്നു ഈ സംഭവവും. പെരുന്നാള്‍ ദിനത്തില്‍ ഭാര്യയെ തന്ത്രപൂര്‍വം അല്‍മുത്‌ലാഅ് മരുഭൂമിയിലെത്തിച്ച പ്രതി ഇവരെ കാറിടിച്ച് തള്ളിയിട്ട ശേഷം പലതവണ കാര്‍ ദേഹത്ത് കയറ്റിയിറക്കിയാണ് കൊലപാതകം നടത്തിയത്. ഇയാളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടിയിരുന്നു.
Nine year old boy kidnapped and raped on Eid accused sentenced to death in Kuwait


































